Tabernaemontana divaricata (MLM)
Read in English നന്ത്യാർവട്ടം പേരുകൾ : നന്ദിവൃക്ഷഃ , വിഷ്ണുപ്രിയ ശാസ്ത്രീയ നാമം: Tabernaemontana divaricata മറ്റു അപര ശാസ്ത്രീയ നാമം: Ervattamia Coronaria കുടുംബം: അപോസിനേസീ ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. പ്രത്യേകത : എല്ലാക്കാലങ്ങളിലും പുഷ്പിക്കും. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്. ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്. നന്ത്യാർവട്ടത്തിന്റെ വേര് , കറ , പുഷ്പം , ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. വേര് , തൊലി , തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക...
Comments
Post a Comment