Rustic
Read in English
വയ്യങ്കതന്‍
ഇംഗ്ലീഷ് നാമം: Rustic
ശാസ്ത്രീയ നാമം : Cupha erymanthis
കുടുംബം : Nymphalidae
തിരിച്ചറിയൽ:
തവിട്ടുകലർന്ന ചിറകുകൾ. മുന്‍ചിറകുകളുടെ അഗ്രം കറുത്തതും തുടര്‍ന്ന് ത തവിട്ടുകലർന്ന മഞ്ഞനിറത്തിലുള്ള വീതിയുള്ള പട്ട. വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. വയ്യങ്കത, ലൂവിക്ക മരങ്ങളുടെ സമീപത്ത് സാധാരണയായി കാണുന്നു.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
വയ്യങ്കത (Flacourtia montana), ലൂവിക്ക (Flacourtia inermis),
ജീവിത ചക്രം :
1. മുട്ട- വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു അവസാനം മഞ്ഞനിറമാകുന്നു.
3. പ്യൂപ്പ -കൊക്കൂണിന് ആദ്യം തത്ത പച്ച നിറമാണ്. ക്രമേണ ഇരുണ്ട തവിട്ടു നിറമാകുന്നു. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment