Xylia xylocarpa
Read in English
ഇരുൾ

മറ്റ് നാമങ്ങൾ : കടമരം, ഇരുമുള്ള്
ശാസ്ത്രീയനാമം: Xylia xylocarpa
കുടുംബം : ഫബേസീ
ആവാസവ്യവസ്ഥ: ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ് ഇരുൾ
ഹാബിറ്റ് : മരം
പ്രത്യേകത : ചെങ്കൽ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഇരുൾ കാണപ്പെടുന്ന സ്ഥലങ്ങൾ തേക്കു തോട്ടങ്ങൾക്ക് അനുയോജ്യമല്ല.
ഉപയോഗം :
- ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.
- വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു.
- തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്.
- തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.
![]() |
തൊലിപ്പുറം |
![]() |
ഒരു ഇല |
![]() |
ഒരു ഇല |
![]() |
പൂവ്വ് |
![]() |
കായ് |
![]() |
വിത്തുകൾ |
![]() |
തടി |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment