Macaranga peltata
Read in English
വട്ട
മറ്റു പേരുകൾ : വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില,
ശാസ്ത്രീയ നാമം: Macaranga peltata
കുടുംബം : യൂഫോർബിയേസീ
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു.കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു
ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു.കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു
പ്രത്യേകത:
പാരിസ്ഥിതിക പ്രാധാന്യം : നിത്യ ഹരിത അർദ്ധ-നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം.
ഉപയോഗം :
- തടി തീപ്പെട്ടി നിർമാണത്തിന് ഉപയോഗിച്ചിരുന്നു.
- ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു. ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്.
- വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്.
- ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും.
Comments
Post a Comment