Averrhoa bilimbi

Read in English
ഇരുമ്പൻപുളി
റ്റ് നാമങ്ങൾ:  ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, കാച്ചിപ്പുളി, Bilimbi
ശാസ്ത്രീയ നാമം : Averrhoa bilimbi
കുടുംബം  : അനോനേസീ
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ :  ജൻമദേശം  ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിൽ നട്ടു വളർത്തുന്നു.
പ്രത്യേകത : ഫലവൃക്ഷം. കായ്‍കളിൽ വൻ തോതിൽ  ഓക്സാലിക് ആസിഡ് അടങ്ങിയിരിയ്ക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
  •  ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്.  
  • തെക്കൻകേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും  പകരമായി മീൻ കറിയിലും പച്ചക്ക്             അച്ചാറിടുന്നതിനും ഈ കായ്കൾ ഉപയോഗിക്കുന്നു.
  • മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും. 
  • തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.
  • ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. 
  • തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. 
  • ഇലുമ്പി കായ് മുറിക്കാതെ ഉപ്പിലിട്ട് നാല്‌ ദിവസം കഴിഞ്ഞ്‌ ആ ലായനി കാൽ ഗ്ലാസ്സ് എടുത്ത്‌ നേർപ്പിച്ച് ദിവസവും കുടിക്കുന്നത്‌ രക്തത്തിലെ കൊഴുപ്പ് കുറയാൻ ഉത്തമം. ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പു കുറക്കാൻ ഉത്തമമാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.
  • ഇലുമ്പിയുടെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ അതിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സാലിക് ആസിഡ്  വൃക്കയിൽ അടിഞ്ഞ് വൃക്ക തകരാറിൽ ആവുന്നത് റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്
മരം
ചെറുശാഖകളുടെ തുഞ്ചത്ത് കൂടിനിൽക്കുന്ന ഇലകൾ
പൂക്കൾ
തായ്‍തടിയിൽ ഉണ്ടായിരിക്കുന്ന കായ്‍കൾ
കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Glycosmis pentaphylla

Macaranga peltata

Indigofera tinctoria