Zanthoxylum rhetsa
Read in English
മുള്ളിലം
മറ്റ് നാമങ്ങൾ : മുള്ളിലവ്, കൊത്ത് മുരിക്ക്, മുള്ളീരം, Indian prickly ash
ശാസ്ത്രീയ നാമം: Zanthoxylum rhetsa
കുടുംബം: റൂട്ടേസി
ആവാസവ്യവസ്ഥ :
ആര്‍ദ്രവനങ്ങളും ഇലപൊഴിയും വനങ്ങളും
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത :
തടി നിറയെ കട്ടിയുള്ള വലിയ മുള്ളുകള്‍ ഉണ്ടാകും.ഇലകളിൽ തീവ്രഗന്ധമുള്ള ഒരുതരം എണ്ണ ഉൽപ്പാദിപ്പിക്കുന്ന അറകളുണ്ട്. ഔഷധഗുണമുള്ളവയാണ്.
പാരിസ്ഥിതിക പ്രാധാന്യം:
കേരളത്തിൻെറ സംസ്ഥാന ശലഭമായ ബുദ്ധമയൂരി-യുടെ ലാർവ്വ മുള്ളിലത്തിൻെറ ഇലകളിലാണ് വളരുന്നത്. കൂടാതെ കിളിവാലൻ, കൃഷ്ണശലഭം, നാരകക്കാളി, ചുട്ടിക്കറുപ്പൻ, മലബാർ റാവൻ, പുള്ളിവാലൻ, ചുട്ടിമയൂരി, നാരക ശലഭം എന്നിവയുടെ ലാർവ്വകളും മുള്ളിലത്തിൻെറ ഇലകളിൽ വളരുന്നു.
Comments
Post a Comment