Senna alata

Read in English

ആനത്തകര

മറ്റ് നാമങ്ങൾ :ശീമ അഗത്തിപുഴുക്കടിക്കൊന്നCandle Bush,  Ringworm Tree
ശാസ്ത്രീയ നാമം: Senna alata
കുടുംബംഫാബേസി 
ആവാസവ്യവസ്ഥ : മെക്സിക്കൻ വംശജനായ ആനത്തകര പൊതുവെ ആര്‍ദ്രമായ പ്രദേശങ്ങളില്‍ കാണുന്നു.
പ്രത്യേകത  : നനവാര്‍ന്ന മണ്ണില്‍ വളരുന്ന കുറ്റിച്ചെടി സ്വഭാവമുള്ളതും മഞ്ഞപ്പൂക്കള്‍ കുലകളായി വളരുന്നതുമായ ഔഷധസസ്യമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
തകരമുത്തി (Mottled Emigrant),  മഞ്ഞ പാപ്പാത്തി  (Common Grass Yellow) മുപ്പൊട്ടൻ  മഞ്ഞ പാപ്പാത്തി (Three spotted Grass Yellow)- തുടങ്ങിയ ശലഭങ്ങളുടെ ലാർവ ഭക്ഷണ സസ്യമാണ്.
ഉപയോഗം :
  • ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങൾക്കും ആനത്തകരയുടെ ഇല ഉപയോഗിക്കുന്നു.
  • വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു.
  • ഫിലിപ്പൈൻസിൽ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay