Phyllanthus niruri
Read in English
കീഴാര്‍നെല്ലി

മറ്റ് നാമങ്ങൾ : കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി, കിരുട്ടാർ നെല്ലി
ശാസ്ത്രീയ നാമം : Phyllanthus niruri
കുടുംബം: ഫില്ലാന്തേസീ
ആവാസവ്യവസ്ഥ : സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്നു.
പ്രത്യേകത: മഞ്ഞപിത്തതിനുള്ള ഒറ്റമൂലി
ഉപയോഗം: സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്.
ശാസ്ത്രീയ നാമം :
കുടുംബം:
ആവാസവ്യവസ്ഥ :
പ്രത്യേകത: മഞ്ഞപിത്തതിനുള്ള ഒറ്റമൂലി
ഉപയോഗം: സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്.
- മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു. കീഴാർ നെല്ലിയിൽ അടങ്ങി യിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ.
- കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും
- ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്നാൽ വാത രോഗികൾക്ക് നല്ലതല്ല
![]() |
![]() കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment