Read in English നന്ത്യാർവട്ടം പേരുകൾ : നന്ദിവൃക്ഷഃ , വിഷ്ണുപ്രിയ ശാസ്ത്രീയ നാമം: Tabernaemontana divaricata മറ്റു അപര ശാസ്ത്രീയ നാമം: Ervattamia Coronaria കുടുംബം: അപോസിനേസീ ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. പ്രത്യേകത : എല്ലാക്കാലങ്ങളിലും പുഷ്പിക്കും. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്. ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്. നന്ത്യാർവട്ടത്തിന്റെ വേര് , കറ , പുഷ്പം , ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. വേര് , തൊലി , തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക...
Read in English കുന്നി മ റ്റ് നാമം : ശാസ്ത്രീയ നാമം : Abrus precatorius കുടുംബം : ഫാബേസീ ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ ഹാബിറ്റ് : വള്ളിച്ചെടി പ്രത്യേകത : ഔഷധമൂല്യമുള്ള ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് . വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് തരമുണ്ട്. കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിൻ , ഗ്ലൊബുലിൻ , ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. ഉപയോഗം : വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യ മു ണ്ട്. പനി, ചർമ്മരോഗങ്ങൾ, നീരു് എന്നിവയ്ക്ക് മരുന്നാണ്. എന്നാൽ കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. വിഷം കളഞ്ഞ് ശുദ്ധിവരുത്തുവാൻ കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ മതി. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി കുന്നിക്കുരു സ്വർണ്ണപണിക്കാർ അളവിനും തൂക്കത്തിനുമായി ഉപയോഗിച്ചിരുന്നു. കുന്നുക്കുരു കേരള വനം വന...
കനല മ റ്റ് നാമ ങ്ങൾ : കാട്ടു റബർ, കമ്പിളി, നാശകം ശാസ്ത്രീയ നാമം : Melicope linu-ankanda പര്യായ ശാസ്ത്രീയനാമം : Evodia linu-ankanda കുടുംബം : റൂട്ടേ സീ ആവാസവ്യവസ്ഥ : നിത്യഹരിത, അ ർദ്ധ നിത്യഹരിത വനങ്ങൾ, ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ , നിത്യഹരിത വനങ്ങൾ , കാവുകൾ ഹാബിറ്റ് : ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം . പാരിസ്ഥിതിക പ്രാധാന്യം : പുള്ളിവാലൻ ശലഭം ( Malabar Banded Swallo Tail ), ചുട്ടിമയൂരി ( Red Helen ) ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . ഉപയോഗം : വേര് ജലദോഷത്തിനും വാതരോഗത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ് ...
Comments
Post a Comment