Indigofera tinctoria
Read in English
നീലമരി
മറ്റുപേരുകള്‍: അമരി, നീലിച്ചെടി, നീലയമരി
ശാസ്ത്രീയനാമം: Indigofera tinctoria
കുടുംബം: Fabaceae
ശാസ്ത്രീയനാമം: Indigofera tinctoria
കുടുംബം: Fabaceae
ഹാബിറ്റ് :കുറ്റിച്ചെടിയാണ്.
പ്രത്യേകതകള്‍ ഇതിൻെറ ഇലകളിൽ നിന്നാണ് ഇൻഡിഗോ നീല ചായം ഉണ്ടാക്കുന്നത്.
ഉപയോഗം
- ഇലയിൽ നിന്നും വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ ചായം ഉണ്ടാക്കുന്നത്
- നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലമരി
- ആസ്ത്മ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു
- പഴുതാര, ചിലന്തി, തേള്‍ എന്നിവയുടെ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ 1859-ൽ ബംഗാളിൽ ഇൻഡിഗോ കർഷകർ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച ഇൻഡിഗോ ലഹളയും ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ പരീക്ഷണമായ ബീഹാറിലെ ചമ്പാരണ്‍ സത്യാഗ്രഹവും നീലയമരി കൃഷിയുമായി ബന്ധപെട്ട ചൂഷണങ്ങൾക്കെതിരെയായിരുന്നു.
ഇല |
പൂക്കൾ |
കായ |
ഇന്‍ഡിഗോ ചായം |
കേരള വനം വന്യജീവി വകുപ്പ്സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment