Hemidesmus indicus

Read in English
 നന്നാറി

മറ്റ് നാമങ്ങൾനറുനണ്ടി, നന്നാറി, സരസപരില, ശാരിബ
ശാസ്ത്രീയ നാമം : Hemidesmus indicus
കുടുംബംഅപ്പോസൈനേസീ
ഹാബിറ്റ് :  ആരോഹി
ആവാസവ്യവസ്ഥ :   
പ്രത്യേകത : 
ഇതിന്റെ  കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്
അരളി ശലഭം Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  
ഉപയോഗം
  • ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തു കളയുന്ന തിനും നല്ലതാണ്. ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്,  ഗൊണേറിയ,  വാതം,  മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
  • ശാരിബാദ്യാ സവത്തിലെ ഒരു ചേരുവയാണ് നറു നീണ്ടി. വിഷഹരമാണ്. കുഷ്ഠം, ത്വക്‌രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണു്. രക്തശുദ്ധിയുണ്ടാക്കുന്നതാണ്.
  • നന്നാറിയുടെ കിഴങ്ങ് കൊണ്ടുള്ള വിവിധതരം ശീതളപാനീയങ്ങൾ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്ക പ്പെടുന്നുണ്ട്. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്.

ഔഷധയോഗ്യ ഭാഗം  :  വേര്

Hemidesmus indicus var. indicus

Hemidesmus indicus var.pubescense

നന്നാറി വേര്

നന്നാറി സിറപ്പ്

നന്നാറി സർബത്ത് 

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay