Curculigo orchioides
Read in English
നിലപ്പന
മറ്റ് നാമങ്ങൾ : കറുത്ത മുസ്‌ലി, താലമൂലി, നെൽപാത
ശാസ്ത്രീയ നാമം: Curculigo orchioides
കുടുംബം: ഹൈപ്പോക്സിഡേസി
ഹാബിറ്റ് : ഔഷധി
പ്രത്യേകത : നിലപ്പന ഒരു ഔഷധ സസ്യമാണ്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.
ആവാസവ്യവസ്ഥ : തണലും ഈര്‍പ്പവും ജൈവാംശമുള്ളതുമായ സ്ഥലത്ത് വളരുന്നു
ഔഷധയോഗ്യഭാഗം : മൂലകാണ്ഡം
ഉപയോഗം :
- നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.
- നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.
- ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.
- നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്.
പൂവ്വ് |
കിഴങ്ങ് |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment