Angled Castor

 Read in English

ചിത്രകന്‍

ഇംഗ്ലീഷ് നാമം Angled Castor
ശാസ്ത്രീയ നാമം Ariadne ariadne
കുടുംബം : Nymphalidae
തിരിച്ചറിയൽ
ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു.  ആവണച്ചോപ്പനോട് (Common Castor) സാദൃശ്യമുണ്ട്. എന്നാല്‍  ആവണച്ചോപ്പനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 
കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis) 
 ജീവിത ചക്രം               :
1. മുട്ട- രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച നിറത്തിലുള്ളതാണ് 
 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  5-ാം ഘണ്ഡത്തിലുള്ള പുഴു കറുത്ത് രോമാവൃതമായതും നടുവിന് പ്രത്യേകതയുള്ള വെളുത്ത വരയുമുണ്ട്.  
3. പ്യൂപ്പ -കൊക്കൂണിന്  തവിട്ടു നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4.  - ചിത്രശലഭം


തിരികെ  കൊടിത്തൂവ()/ ആവണക്ക് Ricinus communis) -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay