Mottled Emigrant
Read in English
തകരമുത്തി
ഇംഗ്ലീഷ് നാമം : Mottled Emigrant
ശാസ്ത്രീയ നാമം : Catopsilia pyranthe
കുടുംബം : Pieridae
തിരിച്ചറിയൽ:
തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്.പ്രത്യേകത:മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്.ഇവ ദേശാടനം ചെയ്യാറുണ്ട്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
കണിക്കൊന്നയിലും ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്. തകരമുത്തി (Mottled Emigrant) -യുടെ ലാർവയ്ക്ക് വീതികൂടിയ കറുത്ത നീളത്തിലുള്ള വരയാണുള്ളത്.
3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4. - ചിത്രശലഭം
തിരികെ കണിക്കൊന്ന യിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment