Posts

Showing posts from September, 2020

urls butterflies

 https://kfdsfpta.blogspot.com/2020/09/common-mime.html https://kfdsfpta.blogspot.com/2020/09/malabar-raven.html https://kfdsfpta.blogspot.com/2020/08/euploea-core.html https://kfdsfpta.blogspot.com/2020/08/blue-mormon.html https://kfdsfpta.blogspot.com/2020/08/common-rose.html https://kfdsfpta.blogspot.com/2020/09/lime-butterfly.html https://kfdsfpta.blogspot.com/2020/08/common-mormon.html https://kfdsfpta.blogspot.com/2020/08/crimson-rose.html https://www.blogger.com/blog/post/edit/226815323614030809/8683817106228916189 https://kfdsfpta.blogspot.com/2020/09/tailed-jay.html https://kfdsfpta.blogspot.com/2020/09/blue-bottle.html https://kfdsfpta.blogspot.com/2020/09/large-oak-blue.html https://kfdsfpta.blogspot.com/2020/09/centaur-oak-blue.html https://kfdsfpta.blogspot.com/2020/09/common-baron.html https://kfdsfpta.blogspot.com/2020/09/long-banded-silverline.html https://www.blogger.com/blog/posts/226815323614030809 https://kfdsfpta.blogspot.com/2020/09/three-spotted-grass-yellow.html

Paris Peacock

Image
Read in English  ചുട്ടിമയൂരി   ഇം ഗ്ലീഷ് നാമം  :  Sahyadri  Paris Peacock ശാസ്ത്രീയ   നാമം     : Papilio paris tamiliana കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   മരതകപ്പച്ച വാരി വിതറിയ  സുന്ദരമായ ഒരു    വലിയ  ചിത്രശലഭമാണ്  ചുട്ടിമയൂരി.   മുൻചിറകുകളിൽ  മരതകപ്പച്ച കലർന്ന തിളങ്ങുന്ന നെടുനീളൻ വരയും    പിൻചിറകു-കളിൽ  മുകളിലായി വലിയ  പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും  അടിവശത്ത് ചുട്ടി  കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:       കനല,  മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് ,  എന്നിവയിലാണ് മുട്ടയിടുന്നത്   ജീവിത ചക്രം  : 1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.    2. പുഴുക്കൾ-  അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 3    ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും.  അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും ഒരു മഞ്ഞ വലയം ഉള്ളതുമാണ്. 3. പ്യൂ പ്പ -  കൊക്കൂണിന്  ആദ്യം പച്ച നിറമാണ്. സാവധാനം കറുത്ത നിറമാകുന്നു.   2-3 ആഴ്ചയ്ക്കുള്ളിൽ  കൊക്കൂണ്‍ പൊട്ട

Sahyadri Red Helen

Image
 Read in English ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം  :  Sahyadri  Red Helen ശാസ്ത്രീയ   നാമം     : Papilio helenus daksha കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   വലിയ ശലഭം.  പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത  പൊട്ടുകളും അടിവശത്ത്  വെളുത്ത  പൊട്ടു കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.    പ്രത്യേകത  : ഇന്ത്യയിൽ   കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ്   ചുട്ടിക്കറുപ്പൻ .   സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്.  ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് ,  എന്നിവയിലാണ് മുട്ടയിടുന്നത്   ജീവിത ചക്രം :  1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.  photo credit: Balakrishnan Valappil 2. പുഴുക്കൾ-  അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 4      ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും.  അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും വലയങ്ങൾ ഉള്ളതുമാണ്. അഞ്ച

Malabar banded swallow tail

Image
Read in English പുള്ളിവാലൻ ഇം ഗ്ലീഷ് നാമം  :  Malabar Banded Swallow Tail ശാസ്ത്രീയ   നാമം : Papilio liomedon കുടുംബം  :  Papilionidae തിരിച്ചറിയൽ: ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും  പിൻചിറകുകളിലെ  വെളുത്ത  പാടുകളും ചേർന്ന്  മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു.  ണ്ടാവും.  പിൻചിറകുകളിൽ അരികുകളിൽ  വെളുത്ത  ചന്ദ്രക്കല പാടുകളും   സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ.   പ്രത്യേകത  :   വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി  സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കനല  (കാട്ടുറബ്ബർ) എന്നയിനം   മരത്തിലാണ്   ഈ ശലഭം സാധാരണ   മുട്ടയിടുന്നത് . ശലഭപ്പു

Three spotted Grass Yellow

Image
 Read in English മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം  :  Three Spotted Grass Yellow ശാസ്ത്രീയ   നാമം   :  Eurema blanda കുടുംബം   :  Pieridae തിരിച്ചറിയൽ :  തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത്  മുൻചിറകിന്  അരികിൽ  കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി മൂന്ന് കറുത്ത വലയം കാണാം. ഇതാണ് ഇവയെ മറ്റുള്ള പാപ്പാത്തികളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ചിലപ്പോൾ ഇതുകൂടാതെ തവിട്ടു നിറത്തിലുള്ള പാടും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ്  മഞ്ഞപ്പാപ്പാത്തി  (Common Grass Yellow),  ചെറു-മഞ്ഞപ്പാപ്പാത്തി  (Small Grass Yellow),   ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow)  പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow) ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഈയൽവാക ,    നരിവേങ്ങ ,  കണിക്കൊന്ന ,  ചേരണി ,  ഗുൽമൊഹർ  എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്.  മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ്    ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട കൂട്ടമായി തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിര

Common Grass Yellow

Image
 Read in English മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം  :  Common Grass Yellow ശാസ്ത്രീയ   നാമം   :  Eurema hecabe കുടുംബം   :  Pieridae തിരിച്ചറിയൽ :  തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത്   അരികിൽ  കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ്  ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta )  മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda)  ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersoni)  പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta പ്രത്യേകത :  ഇന്ത്യയിലെ  ഏറ്റവും സാധാരണ ശലഭമായ  മഞ്ഞപ്പാപ്പാത്തി  സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:     കണിക്കൊന്ന   ,   പതിമുഖം  ,  ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.   2. ലാ

Mottled Emigrant

Image
 Read in English തകരമുത്തി   ഇംഗ്ലീഷ് നാമം  :  Mottled Emigrant  ശാസ്ത്രീയ   നാമം   :  Catopsilia pyranthe കുടുംബം   :  Pieridae തിരിച്ചറിയൽ :  തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന്  ചിറകിന്റെ അരിക്  കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മ ഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്. പ്രത്യേകത : മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവ ദേശാടനം ചെയ്യാറുണ്ട്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   കണിക്കൊന്ന‌യിലും   ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.   2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.  തകരമുത്തി (Mottled Emigrant) -യുടെ ലാർവയ്ക്ക് വീതികൂടിയ കറുത്ത നീളത്തിലുള്ള വരയാണുള്ളത്. 3. പ്യൂ പ്പ

Common Emigrant

Image
 Read in English മഞ്ഞത്തകരമുത്തി   ഇംഗ്ലീഷ് നാമം  :  Common Emigrant  ശാസ്ത്രീയ   നാമം   :  Catopsilia pomona കുടുംബം   :  Pieridae തിരിച്ചറിയൽ :  വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. മുൻ ചിറകിൻെറ അറ്റത്തായി മുകൾഭാഗത്ത് കറുത്ത് വീതികൂടിയ അരികുണ്ട്.   വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.    ആണും പെണ്ണും പെട്ടന്ന് തിരിച്ചറിയാം.    പ്രത്യേകത  :   ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   കണിക്കൊന്ന  ,  ചമത ,    ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.   2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.   5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.  മഞ്ഞ തകരമുത്തിയുടെ ലാർവയ്ക്ക്  കറുത്ത പൊട്ടുകൾ ചേർന്ന കനംകുറഞ്ഞ നീളത്തിലുള്ള വരയാണുള്ളത്.    തകരമുത്തി (Mottled Emigrant) -യുടെ ലാ

Common Jay

Image
 Read in English     കാട്ടു ക്കുടുക്ക ഇംഗ്ലീഷ് നാമം  :  Common Jay ശാസ്ത്രീയ   നാമം   :  Graphium doson കുടുംബം :  Papilionidae തിരിച്ചറിയൽ :  കറുത്ത  ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle ) പോലെ  പച്ചകലർന്ന നീലനിറത്തിലുള്ള  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ  മുഴുവനും  പച്ചകലർന്ന നീലനിറത്തിലുള്ള  പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളു ത്തതാണ്.   പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്     തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും    വഴന, കറുവപട്ട  തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-   ഗോളാ കൃതിയിലുള്ള മിനുസമാർന്ന  ഇളം തുരിശു നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും   ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം  ഘണ്ഡം വരെ പു

Common Baron

Image
Read in English  കനിത്തോഴി ഇംഗ്ലീഷ് നാമം  :  Common Baron ശാസ്ത്രീയ   നാമം   :  Euthalia acontea കുടുംബം  :  Nymphalidae തിരിച്ചറിയൽ :    ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.   പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത്  പഴങ്ങളുടെ കൂട്ടുകാരൻ  എന്ന അർത്ഥത്തിൽ  കനിത്തോഴൻ   എന്നറിയപ്പെടുന്നത്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   മാവ്, കശുമാവ്, തല്ലി     ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ്ട്. ഇത് ഇലകളിൽ സമർത്ഥമായി മറഞ്ഞിരിക്കാൻ സഹായിക്കുന്നു. മറഞ്ഞിരിക്കുന്ന ലാർവ 3. പ്യൂ പ്പ -  കൊക്കൂണിന് പച്ച നിറമാണ്. ഇലകളുടെ അടിയിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ  കൊക്കൂണ്‍ പൊട്ടിച്ച്   ചിത്രശലഭം വെളിയിൽ വര