Tinospora cordifolia
Read in English
ചിറ്റമൃത്
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം: Tinospora cordifolia
കുടുംബം : മെനിസ്പെർമേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾനട്ടുവളർത്തുന്നു.കണ്ടൽ വനങ്ങൾ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : വള്ളിച്ചെടിയാണ്
പ്രത്യേകത :
ഔഷധമായി ഉപയോഗിക്കപ്പെടുന്നു. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകൾ മുളച്ചും വരും.
ഉപയോഗം :
മൂത്രാശയ രോഗങ്ങളിലും, ആമാശയ രോഗങ്ങളിലും, കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക് രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നുപ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.
മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment