Read in English ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം : Sahyadri Red Helen ശാസ്ത്രീയ നാമം : Papilio helenus daksha കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത പൊട്ടുകളും അടിവശത്ത് വെളുത്ത പൊട്ടു കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. പ്രത്യേകത : ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ . സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. photo credit: Balakrishnan Valappil 2. പുഴുക്കൾ-...
Read in English കാട്ടു ക്കുടുക്ക ഇംഗ്ലീഷ് നാമം : Common Jay ശാസ്ത്രീയ നാമം : Graphium doson കുടുംബം : Papilionidae തിരിച്ചറിയൽ : കറുത്ത ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle ) പോലെ പച്ചകലർന്ന നീലനിറത്തിലുള്ള ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ മുഴുവനും പച്ചകലർന്ന നീലനിറത്തിലുള്ള പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളു ത്തതാണ്. പ്രത്യേകത : വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- ...
Read in English ചുട്ടിമയൂരി ഇം ഗ്ലീഷ് നാമം : Sahyadri Paris Peacock ശാസ്ത്രീയ നാമം : Papilio paris tamiliana കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള മരതകപ്പച്ച വാരി വിതറിയ സുന്ദരമായ ഒരു വലിയ ചിത്രശലഭമാണ് ചുട്ടിമയൂരി. മുൻചിറകുകളിൽ മരതകപ്പച്ച കലർന്ന തിളങ്ങുന്ന നെടുനീളൻ വരയും പിൻചിറകു-കളിൽ മുകളിലായി വലിയ പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും അടിവശത്ത് ചുട്ടി കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കനല, മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. 2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ...
Comments
Post a Comment