Read in English രാമതുളസി മ റ്റ് നാമ ങ്ങൾ : Sweet Basil ശാസ്ത്രീയ നാമം : Ocimum basilicum കുടുംബം : ലാമിയേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ഔഷധി പ്രത്യേകത : ഇലയ്ക്ക് നല്ല മണമാണ്. ഉപയോഗം : ഇല കറിവെയ്ക്കുവാനും കറികളിൽ മണം നൽകുവാനും ചേർക്കുന്നു. വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു. ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. പൂങ്കുല കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Read in English പൂവാംകുറുന്തൽ മറ്റ് നാമങ്ങള്‍ : പൂവാംകുരുന്നില ശാസ്ത്രീയനാമം : Cyanthillium cinereum അപര ശാസ്ത്രീയനാമം : Vernonia cineria കുടുംബം : ആസ്റ്ററേസീ ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കന്‍ സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് ഹാബിറ്റ് : ഔഷധി പ്രത്യേകത : ഔഷധ സസ്യം, ഉപയോഗം : ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ഇല പൂവ്വ് കായ്കൾ കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം
Read in English കനിത്തോഴി ഇംഗ്ലീഷ് നാമം : Common Baron ശാസ്ത്രീയ നാമം : Euthalia acontea കുടുംബം : Nymphalidae തിരിച്ചറിയൽ : ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മാവ്, കശുമാവ്, തല്ലി ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ്ട്. ഇത് ഇലകളിൽ സമർത്ഥമായി മറഞ്ഞിരിക്കാൻ സഹായിക്കുന്നു. മറഞ്ഞിരിക്കു...
Comments
Post a Comment