Terminalia chebula

Read in English
കടുക്ക


ശാസ്ത്രീയ നാമം : Terminalia chebula
കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളിൽ വളരുന്നു. 
പ്രത്യേകത : ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെ മാസങ്ങളിൽ കായുണ്ടാകുന്നു. പൂവുകൾക്ക് ഇതളുകളില്ല.

ഔഷധയോഗ്യ ഭാഗം : ഫലമജ്ജ
ഉപയോഗം :
  • ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു.
  • അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.
  • വെള്ളത്തിൽ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേർത്താൽ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേർത്താൽ കറുത്ത മഷി കിട്ടും.
തായ് തടി
ഇല
പൂവ്വ്

കായ് 


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്











Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay