Strychnos nux-vomica
Read in English
കാഞ്ഞിരം

ശാസ്ത്രീയ നാമം : Strychnos nux-vomica
കുടുംബം : ലൊഗാനിയേസീ
ആവാസവ്യവസ്ഥ :ഇലപൊഴിക്കും കാടുകൾ,
ഹാബിറ്റ് : ചെറുമരം
പ്രത്യേകത :
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്.
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം.
ഉപയോഗം :
തടി കട്ടിൽ ഉണ്ടാക്കി കിടന്നാൽ വാതം ശമിക്കും.
മരത്തിന്റെ തൊലി പട്ടിയെ കൊല്ലാനുള്ള വിഷമായി ഉപയോഗിക്കുന്നു.
പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക മരുന്നായി പയോഗിക്കുന്നു


![]() |

കായ്കൾ

കാഞ്ഞിര കുരു

![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment