Saccharum officinarum
കരിമ്പ്
ശാസ്ത്രീയ നാമം : Saccharum officinarum
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി
പ്രത്യേകത:
വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന പുൽ വർഗ്ഗത്തിൽ പെട്ട വിളയാണ്
ഉപയോഗം :
- തണ്ട് പിഴിഞ്ഞെടുക്കുന്ന കരിമ്പുനീരിൽ നിന്നും പഞ്ചസാര,ശർക്കര, കൽക്കണ്ടം, എഥനോൾ എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.
- കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും
കരിമ്പിൻ തണ്ട് |
കരിമ്പ് ജ്യൂസ് |
ശർക്കര |
കൽക്കണ്ടം |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment