Ocimum sanctum
Read in English
കൃഷ്ണതുളസി
മറ്റ് നാമങ്ങൾ : Holy Basilശാസ്ത്രീയ നാമം : Ocimum sanctum
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് : ഔഷധി
പ്രത്യേകത : മണമുണ്ട്.
ഉപയോഗം : ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്.
- ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്‌രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു.
- തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും
- തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.
- തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും.
- ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. തേൾവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്
- വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു.
- ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു.
- മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment