Read in English വട്ട മറ്റു പേരുകൾ : വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, ശാസ്ത്രീയ നാമം: Macaranga peltata കുടുംബം : യൂഫോർബിയേസീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത : പാരിസ്ഥിതിക പ്രാധാന്യം : നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം : തടി തീപ്പെട്ടി നിർമാണത്തിന് ഉപയോഗിച്ചിരുന്നു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു. ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്. വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും. തൊലിപ്പുറ...
Comments
Post a Comment