Glycosmis pentaphylla

Read in English

പാണൽ
 മറ്റ് നാമം : കുറുംപാണൽ, പാഞ്ചി 
 ശാസ്ത്രീയ നാമം: Glycosmis pentaphylla
 കുടുംബം : റൂട്ടേസീ
 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
 ഹാബിറ്റ് :  കുറ്റിച്ചെടി
 പ്രത്യേകത: തേക്കുതോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ വളരുന്ന സസ്യമാണ്.
പാരിസ്ഥിതിക പ്രാധാന്യം : 
മലബാർ റാവൻ (Malabar Raven)  ,   ചുട്ടിക്കറുപ്പൻ ( Red Helen ),   കൃഷ്ണശലഭം ( Blue Mormon ),   നാരകശലഭം(Lime Butterfly),   നാരകക്കാളി (Common Mormon),   നാരകനീലി,   പാണലുണ്ണി എന്നീശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യമാണ്.
 ഉപയോഗം :
  • തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.
  • ഈച്ചയെ അകറ്റാന്‍ ഉപയോഗിക്കുന്നു.

പുഷ്പം

ഫലം
ഐതീഹ്യം : ശബരിമല ശ്രീ. അയ്യപ്പന്‍ മഹിഷാസുരനെ നിഗ്രഹിച്ച് ജഡം എരുമേലിയിൽ കൊമ്ടടുവരുമ്പോൾ പാണൽ ചെടികൾവെട്ടി ജഡത്തിനുചുറ്റും പിടിച്ച് പേട്ടതുള്ളിയിരുന്നു. ഇത് ഈച്ചകളെ അകറ്റാന്‍ ആയിരുന്നു എന്നനുമാനിക്കുന്നു.

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Tabernaemontana divaricata (MLM)

Abrus precatorius

Melicope lunu-ankenda