Ficus tinctoria

Read in English
ഇത്തി
Ithi 62.jpg
ശാസ്ത്രീയ നാമം :  Ficus tinctoria
കുടുംബം :  മൊറേസി
ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങൾഇലപൊഴിക്കും വനങ്ങൾ
ഹാബിറ്റ് : മരം 
പാരിസ്ഥിതിക പ്രാധാന്യം 
അരളി ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തിപേരാൽഅരയാൽ ന്നിവ ചേരുന്നതാണ്. ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.  പഞ്ചവൽക്കത്തിലും അംഗമാണു. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഔഷധത്തിന് ഉപയോഗിക്കുന്നു. 
പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, 
പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.
ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay