Caryota urens

Read in English
ചൂണ്ടപ്പന

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Caryota urens
കുടുംബം : അരെക്കേസീ
ആവാസവ്യവസ്ഥ :നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ്  :  മരം‌
പ്രത്യേകത : 
പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു
 ഉപയോഗം               :
  • ചൂണ്ടപ്പനയുടെ പൂങ്കുല ചെത്തി അതിൽനിന്നൂറിവരുന്ന കറയിൽ നിന്നും കള്ള് ഉണ്ടാക്കുന്നു.  വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഈ കറയിൽ നിന്നും  ശർക്കരയും ഉണ്ടാക്കാറുണ്ട്. 
  • ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകൾക്ക് ഭക്ഷണമായി നൽകുന്നു.
  • ഇതിന്റെ കായ്കൾ മരപ്പട്ടി, കുറുക്കൻ തുടങ്ങിയ  ജന്തുക്കളും പക്ഷികളും കഴിക്കുന്നു.  
  • ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ്  ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന ചാറ് അനക്കാതെ വച്ച് അടിയുന്ന ഖരഭാഗം ഉണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു


കള്ളുചെത്തൽ
കള്ള്

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay